ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ മതം മാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് ബംഗളൂരുവിൽ മൂന്ന് പേർക്കെതിരെ കേസ്

ബംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടെ ബംഗളൂരുവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവിലെ ജെ.ജെ നഗർ പ്രദേശം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി പ്രദേശത്തെ ആളുകളെ ക്ഷണിക്കുകയും മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സമീപവാസിയായ നെൽസൻ, ഇയാളുടെ വീട്ടിൽ അതിഥികളായി എത്തിയ രണ്ട് സ്ത്രീകളും അടക്കം മൂവരും ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രദേശവാസിയായ കൃഷ്ണമൂർത്തി പൊലീസിൽ പരാതി നൽകി.

പൊലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തങ്ങൾ മതംമാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും യേശുക്രിസ്തുവിനെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ഇവർ പറഞ്ഞു. മതപരിവർത്തനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രതികൾ വാദിച്ചു. എന്നാൽ, ഇത് വ്യവസ്ഥാപിതമായ മതപരിവർത്തന സംഘം ആണെന്നും പ്രസംഗങ്ങൾ നടത്താനും ആളുകളെ മതപരിവർത്തനം ചെയ്യാനും മൈക്രോഫോൺ ഉപയോഗിച്ചുവെന്നും പരാതിക്കാരൻ ആരോപിച്ചു.

Tags:    
News Summary - Three booked in Bengaluru for alleged bid to convert people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.