Posted On
date_range Updated On
date_range അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാന് ഭീഷണി കോൾ: യുവാവ് അറസ്റ്റിൽ
മുംബൈ: അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാന് ഭീഷണി കോൾ വിളിച്ച യുവാവ് കർണാടകയിൽ അറസ്റ്റിൽ. 10 ദിവസത്തിനിടെ സൽമാൻ ഖാന് ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി സന്ദേശമാണിതെന്ന് പൊലീസ് പറഞ്ഞു. വിക്രം (35) ആണ് കർണാടകയിൽ നിന്ന് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ അന്വേഷണത്തിനായി വിക്രമിനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചനടന് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് മറ്റൊരു വധഭീഷണി കോൾ ലഭിച്ചിരുന്നു. ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് നേരത്തേ സൽമാൻ ഖാന് വധഭീഷണി കോൾ ലഭിച്ചിരുന്നു.
പ്രഭാത നടത്തത്തിനിടയിൽ സൽമാൻ ഖാന്റെ പിതാവ് സലിം ഖാനെ ലോറൻസ് ബിഷ്ണോയിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിയും യുവാവും നേരത്തേ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.