കോവിഡ്​: സംസ്ഥാനത്തിന്​ അരലക്ഷം കോടിയുടെ നഷ്​ടം; കേന്ദ്ര ഫണ്ട്​ അപര്യാപ്​തം -ഐസക്​

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധമൂലം സംസ്ഥാനത്തിന്​ അരലക്ഷം കോടിയുടെ നഷ്​ടമുണ്ടാകുമെന്ന്​ ധനമന്ത്രി ത ോമസ്​ ഐസക്​. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും മെച്ചമാവില്ല. ആഗോളതലത്തിൽ ഉൽപാദനം ഒന്നു മുതൽ രണ്ട്​ ശതമാനം വരെ കുറയുമെന്നും ഐസക്​ പറഞ്ഞു.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ നൽകിയ ഫണ്ട്​ അപര്യാപ്​തമാണ്​. തരാനുള്ള പണം പോലും കേന്ദ്രം നൽകുന്നില്ല. ഇക്കാര്യത്തിൽ വലിയ വീഴ്​ചയാണ്​ കേന്ദ്രസർക്കാറി​​​​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടാവുന്നത്​. വാചകമടി കൊണ്ട്​ മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ലോക്​ഡൗണിൽ ഇളവുകൾ ഉണ്ടാകും. കർശന ഉപ​ാധിക​​ളോടെയാവും ഇളവുകൾ അനുവദിക്കുക. രോഗം പൂർണമായും മാറുന്നത്​ വരെ നിയന്ത്രണങ്ങൾ തുടരും.

Tags:    
News Summary - thomas issac press meet kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.