മുംബൈ: ഓട്ടോ നിരത്തിലിറക്കാതെ മുംബൈയിലെ മുംബൈയിലെ ഓട്ടോ ഡ്രൈവർ പ്രതിമാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ വരെ. ഒരുതരത്തിലുള്ള ബിസിനസ് മുൻപരിചയവുമില്ലാത്ത ഡ്രൈവർ സ്വന്തം തലയിൽ ഉദിച്ച ഒരാശയം വിജയകരമായി നടപ്പാക്കിയാണ് പണം സമ്പാദിക്കുന്നത്. വലിയ രീതിയിൽ പണം നേടുന്നതിനൊപ്പം യു.എസ് കോൺസുലേറ്റിലേക്ക് എത്തുന്ന വിസ അപേക്ഷകരുടെ ഒരു പ്രശ്നത്തിന് കൂടി പരിഹാരം കാണുകയാണ് ഓട്ടോ ഡ്രൈവർ.
നൂറുക്കണക്കിനാളുകളാണ് മുംബൈയിലെ യു.എസ് കോൺസുലേറ്റ് സന്ദർശിക്കുന്നത്. വിസ അഭിമുഖങ്ങൾക്കായി എത്തുന്ന ഇവർക്ക് ബാഗുകൾ കോൺസുലേറ്റിലേക്ക് കൊണ്ടു പോകാൻ അനുവാദമില്ല. പലപ്പോഴും വലിയ ബാഗുകളും വ്യക്തിഗത സാധനങ്ങളും സൂക്ഷിക്കാൻ ഇവർ ബുദ്ധിമുട്ടുകയാണ്. ഇവിടെയാണ് ഇത്തരക്കാർക്ക് രക്ഷകനായി മുംബൈയിലെ ഓട്ടോ ഡ്രൈവർ എത്തിയത്.
കോൺസുലേറ്റിന് മുന്നിൽബാഗ് സ്റ്റോർ ചെയ്യുന്നതിനുള്ള സംവിധാനത്തിനാണ് ഓട്ടോ ഡ്രൈവർ തുടക്കം കുറിച്ചത്. ബാഗ് സൂക്ഷിക്കുന്നതിന് 1000 രൂപയാണ് ചാർജ് ചെയ്യുന്നത്. 20 മുതൽ 30 ബാഗ് വരെയാണ് ഇത്തരത്തിൽ സൂക്ഷിക്കുന്നത്. പ്രതിദിനം 20,000 രൂപ മുതൽ 30,000 രൂപ വരെ ഇയാൾക്ക് വരുമാനമായി ലഭിക്കുന്നു. പ്രതിമാസവരുമാനം എട്ട് ലക്ഷം രൂപ കടക്കും.
ഓട്ടോയിൽ ബാഗുകൾ സൂക്ഷിക്കുകയല്ല ഇയാൾ ചെയ്യുന്നത്. പകരം ബാഗുകൾ സുരക്ഷിതമായി ലോക്കറുകളിലേക്ക് ഇയാൾ എത്തിക്കുന്നു. ലോക്കൽ പൊലീസിന്റേയും മറ്റ് അധികൃതരുടേയും അനുമതിയോടെയാണ് ഇയാൾ ഇത് ചെയ്യുന്നത്. ലെൻസ്കാർട്ടിന്റെ പ്രൊഡക്ട് ലീഡർ രാഹുൽ രുപാനി ഓട്ടോ ഡ്രൈവറുടെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഓട്ടോ ഡ്രൈവറും അയാളുടെ ബിസിനസ് ഐഡിയയും വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.