തിരുപ്പൂരിൽ മോദിക്കെതി​െര പ്രതിഷേധം; സംഘർഷം

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ എം.​ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ക്കോ​യു​ട െ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​രി​െ​ങ്കാ​ടി പ്ര​ക​ട​ന​ത്തി​നി​ടെ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ നു​ഴ​ഞ്ഞ ു​ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്​ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഇ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു ​മു​ട്ടി. ഒ​ടു​വി​ൽ പൊ​ലീ​സ്​ ഇ​ട​പെ​ട്ടാ​ണ്​ സ്​​ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്. മോ​ദി​യു​ടെ ത​മി​ഴ്​​നാ​ട്​ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ തി​രു​പ്പൂ​ർ പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത്​ ക​രി​െ​ങ്കാ​ടി പ്ര​ക​ട​നം ന​ട​ത്താ​നാ​ണ്​ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ഹി​ന്ദു​മു​ന്ന​ണി ഉ​ൾ​പ്പെ​ടെ വി​വി​ധ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ മോ​ദി​ക്ക്​ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ ഇ​തേ​സ്​​ഥ​ല​ത്ത്​ ത​ടി​ച്ചു​കൂ​ടി. അ​തോ​ടെ,​ എം.​ഡി.​എം.​കെ പ്ര​തി​ഷേ​ധ പ​രി​പാ​ടി തി​രു​പ്പൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക്​ മാ​റ്റി. 11.30ഒാ​ടെ വൈ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ​ക്കി​ടെ യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട്​ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ നു​ഴ​ഞ്ഞു​ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. തു​ട​ർ​ന്ന്​ ക​ല്ലേ​റും ഉ​ണ്ടാ​യി. പ്ര​കോ​പി​ത​രാ​യ എം.​ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​െ​​ര ​നേ​രി​ട്ടു.

തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ലാ​ത്തി​വീ​ശി ഇ​രു​കൂ​ട്ട​രെ​യും വി​ര​ട്ടി​യോ​ടി​ച്ചു. പി​ന്നീ​ട്​ പൊ​ലീ​സ്​ നി​രോ​ധ​നം മ​റി​ക​ട​ന്ന്​ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച വൈ​ക്കോ ഉ​ൾ​പ്പെ​ടെ 200ഒാ​ളം ​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നീ​ക്കി. ഗ​ജ ചു​ഴ​ലി​ക്കാ​റ്റ്​ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ എം.​ഡി.​എം.​കെ ക​രി​െ​ങ്കാ​ടി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - Thiruppur Modi-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.