22 സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ മൂന്നാംഘട്ടം ഉടൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ (എ​സ്.​ഐ.​ആ​ർ) മൂ​ന്നാം ഘ​ട്ടം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. 22 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ ന​ട​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്.​ഐ.​ആ​ർ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ഇ​തി​ന​കം കേ​ര​ളം ഉ​ൾ​പ്പെ​ടെ 10 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് എ​സ്.​ഐ.​ആ​ർ പൂ​ർ​ത്തി​യാ​യ​ത്. എ​സ്.​ഐ.​ആ​റി​ന്റെ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​നം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ 22 സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ഫെ​ബ്രു​വ​രി 19ന് ​ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഏ​പ്രി​ലി​ൽ പ്ര​ക്രി​യ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം.

Tags:    
News Summary - Third phase of Special Summary Revision (SSR) to begin soon in 22 states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.