ജ്വല്ലറിയുടെ ഭിത്തി തുരന്ന് 25 കോടിയുടെ ആഭരണങ്ങൾ കവർന്നു

ന്യൂഡൽഹി: ജങ്പുരയിലെ ഭോഗലിലെ ജ്വല്ലറിയിൽ കഴിഞ്ഞ രാത്രി നടന്നത് വൻ കവർച്ച. ഭിത്ത തുരന്ന് അകത്തു കയറിയ മോഷ്ടാക്കൾ 20 - 25 കോടിയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്.

ഇന്ന് രാവിലെ പതിവുപോലെ ജ്വല്ലറി തുറന്നതോടെയാണ് കവർച്ച വിവരം അറിഞ്ഞത്. ഉടൻ നിസാമുദ്ദീൻ പൊലീസ് സ്ഥലത്തെത്തി. ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ജ്വല്ലറിയുടെ ലോക്കർ മുറിയിലേക്കെത്താൻ തുരന്ന ഭിത്തിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭോഗലിലെ വലിയ ജ്വല്ലറിയിലാണ് മോഷണം നടന്നിരിക്കുന്നത്.

Tags:    
News Summary - Thieves Steal Ornaments Worth Massive 25 Cr From Jewellery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.