Posted On
date_range Updated On
date_range പിയൂഷ് ഗോയലിൻെറ വീട്ടിൽ കവർച്ച; വിവരങ്ങൾ ചോർത്തി
മുംബൈ: കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിൻെറ മുംബൈ വസതിയിൽ കവർച്ച. കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടു ജോലിക്കാരൻ വിഷ്ണു കുമാറിനെ പൊലീസ് ഡൽഹിയിൽ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 19 ന് മന്ത്രിയുടെ ഭാര്യ നഗരത്തിലെ നെപൻസി റോഡിലുള്ള വസതിയിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. വെള്ളിപാത്രങ്ങളും മറ്റു വിലപിടിപ്പുള്ള കാഴ്ചവസ്തുക്കളും വസ്ത്രങ്ങളും കാണാതായി. പിന്നീടാണ് കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയതായി അറിയുന്നത്.
പ്രതി വിവരങ്ങൾ ഇ-മെയിൽ വഴി അജ്ഞാതന് അയച്ചതായി പൊലീസ് പറഞ്ഞു. മോഷണം, വഞ്ചന കുറ്റങ്ങൾക്കു പുറമെ വിവര സാങ്കേതിക നിയമ പ്രകാരവും പ്രതിക്ക് എതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.