Posted On
date_range Updated On
date_range ക്ഷേത്രത്തിൽ വിഗ്രഹ പ്രദക്ഷിണത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കട്‌നി: മധ്യപ്രദേശിൽ ക്ഷേത്രത്തിൽ പ്രാർഥിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കട്‌നയിലെ ക്ഷേത്രത്തിലാണ് സംഭവം. രാജേഷ് മെഹാനി എന്നയാളാണ് മരിച്ചത്. വിഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ശേഷം ഇയാൾ പ്രാർഥിക്കാനായി ഇരുന്നു.
പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. 15 മിനിറ്റോളം ഇയാൾ അനങ്ങാത്തത് ശ്രദ്ധയിൽപ്പെട്ട പൂജാരി അടക്കമുള്ളവർ എത്തി ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലന്റ് അറ്റാക്കിനെ തുടർന്നാണ് രാജേഷ് മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.