മകളെ തട്ടിക്കൊണ്ടുപോയ കേസ് പിൻവലിക്കാൻ യുവതിയെ സമ്മർദ്ദത്തിലാക്കിയ യു.പി പൊലീസിന് സസ്പെൻഷൻ

റാംപൂർ: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ പരാതി നൽകാനെത്തിയ അമ്മയെ പൊലീസുകാരൻ തല്ലുകയും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് സ്വകാര്യ സ്കൂളിലെ വിദ്യാർഥികളുടെ പ്രതിഷേധം. മിലാക് പൊലീസ് സ്റ്റേഷന് പുറത്താണ് പ്രതിഷേധം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജില്ലാ ഭരണകൂടം സർക്കിൾ ഓഫീസറെയും മിലാക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും രണ്ട് കോൺസ്റ്റബിൾമാരെയും സ്ഥലംമാറ്റുകയും ഔട്ട്‌പോസ്റ്റ് ചുമതലയുള്ള കുറ്റാരോപിതരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ഔട്ട്‌പോസ്റ്റ് ഇൻചാർജ് അശോക് കുമാർ ഉൾപ്പെടെയുള്ള പൊലീസുകാർ ചൊവ്വാഴ്ച വീട്ടിലെത്തി തന്നെയും മകളെയും മർദിച്ചതായി അമ്മ മൊഴി നൽകി. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മൂന്ന് തവണ അടിച്ചു, വസ്ത്രങ്ങൾ കീറി. കേസ് പിൻവലിക്കാൻ കുടുംബത്തെ സമ്മർദ്ദത്തിലാക്കിയതായും അവർ പറഞ്ഞു.

മകളെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയെന്ന് ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി പരാതി നൽകിയത്. തട്ടികൊണ്ടു പോകലിന് രണ്ട് കൗമാരക്കാർക്കെതിരെ ഐ.പി.സി സെക്ഷൻ 354 പ്രകാരം കേസെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് സൻസാർ സിങ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - The UP Police has been suspended for pressuring the woman to withdraw her daughter's abduction case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.