സൈബർ ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിയമങ്ങൾ വേണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: സൈബർ ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സമൂഹമാധ്യങ്ങൾ ഉത്തരവാദിത്തം കാണിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. സൈബർ ഇടങ്ങൾ ഉൾപ്പെടെ എല്ലായിടത്തും സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസർക്കാർ പ്രതിബദ്ധരായി പ്രവർത്തിക്കുന്നുണ്ട്​.

സുരക്ഷ ഉറപ്പാക്കാൻ സമൂഹമാധ്യമങ്ങളിൽ കർശന നിയമങ്ങൾ കൊണ്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യസഭയിൽ ബുള്ളി ബായ് ആപ്പിനെക്കുറിച്ച്​ ബി.ജെ.പി എം.പി സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സൈബർ ഇടങ്ങളിൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളുടെ മാർഗ നിർദേശങ്ങൾ കർശനമാക്കുന്നതിനെക്കുറിച്ചും കേന്ദ്ര സർക്കാർ ഇതിന് മുമ്പും സംസാരിച്ചതായി മന്ത്രി പറഞ്ഞു. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ ഈ നിയമങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുക‍യറ്റങ്ങളാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളിൽനിന്ന് വിമർശനം നേരിട്ടതായും മന്ത്രി വിശദീകരിച്ചു.

'ബു​ള്ളി ബാ​യ്​' എ​ന്ന വി​ദ്വേ​ഷ ആ​പ്​ ഉ​ണ്ടാ​ക്കി മുസ്​ലിം സത്രീകളെ ചിത്രസഹിതം ലേലത്തിന് വെച്ച സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. സംഭവത്തിൽ ഏതാനും പേർ അറസ്റ്റിലാവുകയും​ ചെയ്തിട്ടുണ്ട്​.

Tags:    
News Summary - The Union Minister said that strict laws are needed to ensure the safety of women in cyberspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.