ന്യൂഡൽഹി: കുറ്റം തെളിയിക്കുകയോ വിചാരണയോ കൂടാതെ അനിശ്ചിതകാല കസ്റ്റഡി പാടില്ലെന്ന് സുപ്രീംകോടതി. 1993ലെ ട്രെയിൻ സ്ഫോടന പരമ്പരകളിൽ പ്രതിചേർക്കപ്പെട്ട് 11 വർഷമായി ജയിലിൽ വിചാരണ കാത്തുകഴിയുന്ന ഹമീറുദ്ദീെൻറ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച്.
ഒന്നുകിൽ അയാൾക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കുക, അല്ലെങ്കിൽ വെറുതെ വിടുക. അയാളെ വെറുതെ വിട്ടാലും കോടതിക്കൊന്നുമില്ല -ബെഞ്ച് വ്യക്തമാക്കി. അതിവേഗ വിചാരണക്കുള്ള അവകാശത്തിന് അടിവരയിടുന്ന കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹമീറുദ്ദീനെതിരെ കുറ്റം തെളിയിക്കുന്നത് വൈകുന്നത് എന്തുകൊണ്ടാണെന്ന് അജ്മീറിലെ ടാഡ പ്രത്യേക കോടതിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടി. ഹരജിക്കാരൻ 2010 മുതൽ കസ്റ്റഡിയിലാണെന്നും എന്നാൽ, കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഹമീറുദ്ദീെൻറ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
15 വർഷം പ്രതി ഒളിവിലായിരുെന്നന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞപ്പോൾ 2010 മുതൽ കസ്റ്റഡിയിലുണ്ടായിട്ട് കുറ്റം തെളിയിക്കാതിരുന്നത് എന്തുകൊണ്ടാെണന്ന് കോടതി ആരാഞ്ഞു. കുറഞ്ഞ പക്ഷം വിചാരണയെങ്കിലും ആരംഭിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 1993 ഡിസംബർ അഞ്ച്, ആറ് തീയതികളിലാണ് രാജധാനി എക്സ്പ്രസിലും മറ്റ് ട്രെയിനുകളിലും സ്േഫാടന പരമ്പരയുണ്ടായത്. സ്േഫാടനങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.