ന്യൂഡൽഹി: കോടതിയുടെ വ്യവഹാരഭാഷ ഇംഗ്ലീഷാണെന്ന് ഹിന്ദിയിൽ സംസാരിച്ച ഹരജിക്കാരനോട് സുപ്രീംകോടതി. സ്വയം കേസ് വാദിക്കാനൊരുങ്ങിയ ഹരജിക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ കോടതി അഭിഭാഷകനെ ഏർപ്പെടുത്തി. ജസ്റ്റിസുമാരായ കെ.എം. ജോസഫിന്റെയും ഹൃഷികേശ് റോയിയുടെയും ബെഞ്ചിനു മുമ്പാകെയാണ് ശങ്കർ ലാൽ ശർമ എന്ന വയോധികൻ ഹരജിയുമായി എത്തിയത്.
നിരവധി കോടതികൾ കയറിയിറങ്ങിയാണ് ഇവിടെ എത്തിയതെന്നും ഇതുവരെ നീതി കിട്ടിയില്ലെന്നും ഹരജിക്കാരൻ പറഞ്ഞു. കേസ് ഫയൽ വായിച്ചെന്നും വിഷയം സങ്കീർണമാണെന്നും എന്നാൽ, ഹരജിക്കാരൻ പറയുന്ന കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
ഇതുകേട്ട അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാനെ ഹരജിക്കാരന്റെ വാക്കുകൾ തർജമ ചെയ്തു. കേസ് വാദിക്കാനായി സൗജന്യ സേവനം ചെയ്യാൻ സന്നദ്ധനായ അഭിഭാഷകനെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.