ജോലിയിലോ പദവിയിലോ സാമ്യമുണ്ടായാലും തുല്യവേതനം അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: എടുക്കുന്ന ജോലിയുടെ അനുപാതമോ, പദവിയോ ഒരുപോലെയായാലും ജീവനക്കാരന് തുല്യവേതനം അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി. എല്ലാ സാഹചര്യത്തിലും ജീവനക്കാർ ഒരുപോലെ പ്രവർത്തിച്ചാൽ മാത്രമെ തുല്യവേതനമെന്ന ചട്ടം നടപ്പാക്കാനാകുവെന്നും തുല്യവേതനം നിശ്ചയിക്കുന്നതിന് സമാനമായ പദവിയോ ജോലിയുടെ അനുപാതമോ കണക്കിലെടുക്കാനാകില്ലെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

റിക്രൂട്ട്മെന്‍റ് രീതി, തസ്തികയിലേക്കുള്ള യോഗ്യത, ജോലിയുടെ സ്വഭാവം, ജോലിയുടെ മൂല്യം, ജോലിയിലുള്ള ഉത്തരവാദിത്വം തുടങ്ങിയ എല്ലാ ഘടകങ്ങളും മാനദണ്ഡമാക്കിയാണ് തുല്യവേതനം നിശ്ചയിക്കേണ്ടത്. അപൂർവ സാഹചര്യത്തിൽ മാത്രമെ വേതനം നൽകുന്നതിലെ വിവേചനത്തിൽ കോടതിക്ക് ഇടപെടാനാകു. ഉന്നത വിദ്യാഭാസ്യ വകുപ്പിന് കീഴിലുള്ള കോളജുകളിലെ ലൈബ്രേറിയന്മാർക്ക് നൽകുന്ന യു.ജി.സി സ്കെയിലിലുള്ള ശമ്പളം ഹരജിക്കാരിക്ക് നൽകണമെന്ന മധ്യപ്രദേശ് ഹൈകോടതി ഉത്തരവിനെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഉജ്ജൈയിനിലെ ഗവ. ധന്വന്തരി ആയുർവേദ കോലജിലെ ലൈബ്രറി-മ്യൂസിയം അസിസ്റ്റന്‍റായി നിയമിക്കപ്പെട്ട സീമ ശർമയാണ് മറ്റു കോളജുകളിലെ സീനിയർ ലൈബ്രേറിയേന്മാർക്ക് നൽകുന്ന യു.ജി.സി സ്കെയിലിലുള്ള ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചത്

Tags:    
News Summary - The Supreme Court held that equal pay cannot be claimed even if there is similarity in position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.