പടക്കം നിരോധിക്കുന്നത്​ ഏതെങ്കിലും സമൂഹത്തിന്​ എതിരല്ലെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത്​ ഏതെങ്കിലും സമൂഹത്തിന്​ എതിരല്ലെന്നും വിനോദത്തി​െൻറയും ആ​സ്വാദനത്തി​െൻറയും പേരിൽ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ സമ്മതി​ക്കില്ലെന്നും സുപ്രീകോടതി. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി രാജ്യത്താകമാനം പടക്കംപൊട്ടിക്കലും വിൽപനയും നിരോധിക്കണമെന്ന ഹരജിയിലാണ്​ വിധി.

ഡൽഹിയിൽ 2022 ജനുവരി ഒന്നുവരെ പടക്കത്തിന്​ പൂർണനിരോധം ഏർപ്പെടുത്തിയിട്ടുണ്ട്​. ഏതാനും സംസ്​ഥാനങ്ങളിലും നിരോധനമുണ്ട്​. തങ്ങളുടെ ഉത്തരവ്​ പൂർണതോതിൽ നടപ്പാക്കണമെന്നും എം.ആർ. ഷാ, എ.എസ്​ ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച്​ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവൻ വെച്ച്​ കളിക്കാൻ പടക്കനിർമാതാക്കളെ അനുവദിക്കില്ല. തങ്ങൾ ഇവിടെയിരിക്കുന്നത്​ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനാണെന്നും കോടതി പറഞ്ഞു.

കോടതിയലക്ഷ്യം നടത്തിയതിന്​ ശിക്ഷിക്കപ്പെടാതിരിക്കാൻ ആറു പടക്കനിർമാതാക്കൾ കാരണം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമ്പൂർണനിരോധം ഏർപ്പെടുത്തണമെന്ന ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. അംഗീകൃത വ്യാപാരികളിൽനിന്ന്​ ഹരിത പടക്കങ്ങൾ മാത്രം വാങ്ങാനുള്ള അനുമതിയും കോടതി നൽകിയിരുന്നു. സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം മലിനീകരണതോത്​ കുറഞ്ഞവയാണ്​ ഹരിത പടക്കങ്ങൾ. 

Tags:    
News Summary - The Supreme Court has ruled that banning firecrackers is not against any community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.