വിവാഹാഭ്യർഥന നിരസിച്ചു; സ്വയം തീകൊളുത്തി സഹപാഠിയെ കെട്ടിപ്പിടിച്ച ​വിദ്യാർഥി മരിച്ചു

ഔറംഗബാദ്: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സ്വയം തീകൊളുത്തി സഹപാഠിയെ കെട്ടിപ്പിടിച്ച ​വിദ്യാർഥി മരിച്ചു. ഔറം​ഗബാദിലെ ​ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ​പി.എച്ച്.ഡി വിദ്യാർഥിയായ ​ഗജാനൻ മുണ്ടെയാണ് (30) മരിച്ചത്. 55 ശതമാനം പൊള്ളലേറ്റ പൂജ സാൽവെ എന്ന 28കാരി ആശുപത്രിയിൽ ചികിത്സയിലാണ്.

പൂജയെ വിവാഹം കഴിക്കാൻ മുണ്ടെ ആ​ഗ്രഹിച്ചിരുന്നെങ്കിലും അവർ അഭ്യർഥന നിരസിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അസി. പ്രഫസറെ കാണാൻ കോളജിലെത്തിയതായിരുന്നു പൂജ. പ്രഫസറുടെ കാബിനിൽ കയറിയപ്പോൾ പിന്തുടർന്നെത്തിയ മുണ്ടെയും കൂടെ കയറി. തുടർന്ന് കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. തുടർന്ന് വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കോളജ് ജീവനക്കാർ അ​ഗ്നിശമന ഉപകരണം ഉപയോ​ഗിച്ച് തീകെടുത്തി. ഇരുവരെയും സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ യുവാവ് മരിക്കുകയായിരുന്നു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - The marriage proposal was rejected; The student who set himself on fire and hugged his classmate died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.