​'ദ കശ്മീർ ഫയൽസ്': കോൺഗ്രസ് ഭരണകാലത്ത് കശ്മീരിലെ തീവ്രവാദം മനസിലാക്കാൻ സിനിമ കാണണം -അമിത് ഷാ

ന്യൂഡൽഹി: ദ കശ്മീർ ഫയൽസ് സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും. കോൺഗ്രസ് ഭരണകാലത്ത് കശ്മീരിൽ തീവ്രവാദവും വിഘടനവാദവും എത്രത്തോളം ശക്തമായിരുന്നുവെന്ന് മനസിലാക്കാൻ ദ കശ്മീർ ഫയൽസ് കാണണന്നെ് അമിത് ഷാ അഭ്യർഥിച്ചു.

രണ്ടാം തവണ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കി. നരേന്ദ്ര മോദി ഇത് ചെയ്തപ്പോഴാണ് ഇച്ഛാശക്തിയുള്ള ഭരണാധികാരിയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് ജനങ്ങൾക്ക് മനസിലായത്. അഹമ്മദാബാദിൽ നടന്ന പരിപാടിയിലായിരുന്നു അമിത് ഷായുടെ പരാമർശം.

നേരത്തെ കശ്മീർ ഫയൽസിന് ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ നികുതിയിളവ് നൽകിയിരുന്നു. സിനിമക്ക് ഇളവ് നൽകാത്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - 'The Kashmir Files' should be watched to learn how terror gripped Kashmir during Congress rule: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.