കോ​യ​മ്പ​ത്തൂ​ർ ശെ​ൽ​വ​പു​ര​ത്ത്​ ബ​സി​ലെ കു​തി​ര​യു​ടെ 

ചി​ത്രം ക​ണ്ട്​ ഓ​ടി​യെ​ത്തി​യ കു​തി​ര

കുതിരയുടെ ചിത്രം കണ്ട് ബസിനൊപ്പം ഓടി കുതിര -VIDEO

കോയമ്പത്തൂർ: സ്വകാര്യ ബസിൽ പെയിന്‍റ് ചെയ്ത കുതിരയുടെ ചിത്രം കണ്ട് കുതിര ബസിനൊപ്പം ഓടിയത് കൗതുകമായി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തിങ്കളാഴ്ച വൈകീട്ട് കോയമ്പത്തൂർ ശെൽവപുരത്തെ തിയറ്ററിന് സമീപമാണ് സംഭവം.

ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിൽ കുതിരയുടെ ചിത്രം കണ്ട് പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ കുതിര ഓടിയെത്തി. പിന്നീട് ബസിനോട് ചേർന്നുനിന്ന് വായ കൊണ്ട് ചിത്രത്തെ സ്പർശിച്ചു. ഇതിനിടെ ബസ് പുറപ്പെട്ടു. ഈ സമയത്ത് കുതിര പ്രത്യേക ശബ്ദമുണ്ടാക്കി ബസിന് സമാന്തരമായി അൽപദൂരം ഓടുകയായിരുന്നു. 

Tags:    
News Summary - The horse saw the picture of the horse and ran with the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.