ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരായ ഹരജികൾ ഹൈകോടതി തള്ളി

കൊച്ചി; ലക്ഷദ്വീപിൽ ഭരണകൂടം നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ഹരജികൾ ഹൈകോടതി തള്ളി. ഡയറിഫാം അടച്ചുപൂട്ടൽ, സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരണം അടക്കമുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്.

സേവ് ലക്ഷദ്വീപ് ഫോറം അടക്കമുള്ളവരാണ് പരിഷ്കാരങ്ങൾക്കെതിരെ ഹൈകോടതിയിൽ ഹരജികൾ നൽകിയത്. വർഷങ്ങളായുള്ള ഡയറിഫാം അടച്ചുപൂട്ടുന്നത് തടയണമെന്നും ഇത് സ്വകാര്യവത്കരണത്തിന്‍റെ മുന്നോടിയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയത് ചോദ്യം ചെയ്താണ് മറ്റൊരു ഹരജി നൽകിയിരുന്നത്.

നയപരമായി എടുക്കുന്ന തീരുമാനമാണെന്നും അതിൽ കോടതി ഇടപെടരുതെന്നും ആണ് ലക്ഷദ്വീപ് ഭരണകൂടം വാദിച്ചത്. ദ്വീപിലെ ഭരണപരിഷ്കാരങ്ങൾ എന്നത് കരടുമാത്രമാണ്. അത് കേന്ദ്രസർക്കാറിന്‍റെ പരിഗണനയിലാണെന്നും ഭരണകൂടം ഹൈകോടതിയിൽ ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - The High Court has rejected the petitions against the reforms in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.