ദക്ഷിണ കന്നഡ ജില്ലയിൽ നാളെ മുതൽ ഒന്നാം വർഷ പി.യു ക്ലാസുകൾ തുടങ്ങും

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്​ച മുതൽ ഒന്നാം വർഷ പി.യു ഓഫ്​ലൈൻ ക്ലാസുകൾ തുടങ്ങും. ഒന്നും രണ്ടും പി.യു വിദ്യാർഥികളെ രണ്ട് വിഭാഗമാക്കി തിരിച്ച് രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് ഘട്ടങ്ങളായി ക്ലാസുകൾ നടത്താനാണ് ജില്ല വിദ്യാഭ്യാസ വകുപ്പിൽനിന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ദിവസേന കേരളത്തിൽനിന്ന് ക്ലാസിൽ പങ്കെടുക്കുന്നതിനായി വന്നുപോകുന്ന വിദ്യാർഥികൾ ഏഴ് ദിവസത്തിലൊരിക്കൽ കോവിഡ്​ നെഗറ്റിവ് ആർ.ടി.പി.സി.ആർ റിപ്പോർട്ട് ഹാജരാകണം. കേരളത്തിൽ ഇനിവരുന്ന കോളജുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്കും ഇത് ബാധകമാണ്.

ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ രക്ഷിതാവി‍െൻറ സമ്മതപത്രം ഹാജരാക്കണം. കോളജിലെ എല്ലാ ജീവനക്കാരും 15 ദിവസത്തിലൊരിക്കൽ സ്വയം ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തണമെന്നും ദക്ഷിണ കന്നഡ പി.യു വിദ്യാഭ്യാസ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ജയണ്ണ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - The first year UP classes will start from tomorrow in Dakshina Kannada district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.