Posted On
date_range Updated On
date_range ഡോക്ടർമാർക്ക് ഇടക്കാല സംരക്ഷണം: സുപ്രീംകോടതിയെ സമീപിച്ച് ‘ഫൈമ’
ന്യൂഡൽഹി: ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് ദേശീയ ദൗത്യസംഘം റിപ്പോർട്ട് സമർപ്പിക്കും വരെ ഡോക്ടർമാർക്ക് ഇടക്കാല സംരക്ഷണം വേണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫൈമ) സുപ്രീംകോടതിയെ സമീപിച്ചു.
ഡോക്ടർമാർ നിരന്തരം അക്രമങ്ങൾക്കും ഭീഷണികൾക്കും വിധേയരാകുകയാണെന്നും രോഗികൾ മരിച്ചാൽ അവരുടെ ജീവൻ അപകടത്തിലാകുകയാണെന്നും ഫൈമ ഹരജിയിൽ ബോധിപ്പിച്ചു. കൊൽക്കത്ത സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ അപേക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.