വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ പാലം തകർന്നു; കാറുകൾ ഒലിച്ചുപോയി, യാത്രക്കാർ രക്ഷപ്പെട്ടത്​​ തലനാരിഴക്ക്​ - വിഡിയോ

ഡെറാഡൂൺ: ദിവസങ്ങളായി തുടരുന്ന മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വ്യാപക നാശനഷ്​ടങ്ങൾ. ജഖാൻ നദിക്ക് കുറുകെയുള്ള പാലം തകരുകയും ഒരു പ്രധാന റോഡ് ഒലിച്ചുപോവുകയും ചെയ്​തു. നിരവധി വാഹനങ്ങൾക്കാണ്​ കേടുപാട്​ സംഭവിച്ചത്​. 

ഡെറാഡൂൺ - ​​​ഋഷികേശ് ഹൈവേയിലെ റാണിപോഖരിയിൽ ജഖാൻ നദിക്ക്​ കുറുകെയുള്ള പാലം മഴവെള്ളപ്പാച്ചിലിൽ നെടുകെ പിളരുകയായിരുന്നു. ഈ സമയത്ത്​ ധാരാളം വാഹനങ്ങൾ പാലത്തിലുണ്ടായിരുന്നു.

നിരവധി വാഹനങ്ങൾ പാലത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും ആളുകൾ ഓടിപ്പോകുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. രണ്ട്​ കാറുകൾ ഒലിച്ച്​ പോയതായും റിപ്പോർട്ടുണ്ട്​. അതേസമയം, ആർക്കും കാര്യമായ പരി​ക്കുകൾ സംഭവിച്ചിട്ടില്ല. ഇതുവഴി ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്​.

സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ റെസ്ക്യൂ, ഡീപ് ഡൈവിംഗ് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും തുടരുകയാണ്​.

മറ്റൊരു സംഭവത്തിൽ, മാൽദേവത-സഹസ്രധാര ലിങ്ക് റോഡിന്‍റെ ചില ഭാഗങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. തപോവൻ മുതൽ മലേത്ത വരെയുള്ള ദേശീയപാത 58 കനത്ത മഴയെ തുടർന്ന് അടച്ചതായി തെഹ്രി-ഗർവാൾ ജില്ല അധികൃതർ പറഞ്ഞു.

​​​ഋഷികേശ്-ദേവ്പ്രയാഗ്, ​​​ഋഷികേശ്-തെഹ്രി, ഡെറാഡൂൺ-മസൂറി റോഡുകളും കഴിഞ്ഞ 3-4 ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് അടച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിൽ സംഭവിച്ചിട്ടുണ്ട്​. പ്രതികൂല കാലാവസ്ഥ മാറുന്നതുവരെ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ പാടില്ല.

w

Tags:    
News Summary - The bridge collapsed while vehicles were moving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.