ഓട്ടോയിലെ സ്ഫോടനം, പ്രതിയെ ബംഗളൂരുവിലേക്ക് മാറ്റി

ബംഗളൂരു: മംഗളൂരുവിൽ ഓടുന്ന ഓട്ടോയിൽ സ്ഫോടനം നടന്ന സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ മംഗളൂരു ആശുപത്രിയിൽനിന്ന് ബംഗളൂരുവിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ ആറുമണിയോടെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ബംഗളൂരുവിലേക്ക് മാറ്റിയതെന്ന് സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.

സ്ഫോടനത്തിൽ ഇയാൾക്ക് 45 ശതമാനം പൊള്ളലേറ്റിരുന്നു. ഓട്ടോഡ്രൈവർ പുരുഷോത്തമയുടെ പരാതിയിൽ ഇയാൾക്കെതിരെ സ്ഫോടക വസ്തു നിയമമടക്കമുള്ളവ ചേർത്ത് കങ്കനാടി ടൗൺ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ നവംബർ 19നാണ് മംഗളൂരു കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്നത്. 

Tags:    
News Summary - The blast in the auto, the accused was shifted to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.