മോ​ദി​യു​ടെ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​നം ട്രം​പി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം -രാ​ഹു​ൽ ഗാ​ന്ധി

തൂ​ത്തു​ക്കു​ടി: ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ​ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണെ​ന്നും, ട്രം​പ് പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ചാ​ണ് മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ നേ​തൃ​ത്വ​ത്തി​ൽ ഇ​റാ​ൻ ആ​ക്ര​മി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ​ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​നം ​ട്രം​പി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു.

‘‘ട്രം​പ് പ​റ​ഞ്ഞു, അ​ടു​ത്ത നി​മി​ഷം മോ​ദി വി​മാ​ന​മെ​ടു​ത്ത് ഇ​സ്രാ​യേ​ലി​ൽ പോ​യി വ​ന്നു. ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മോ​ദി എ​ന്തും ചെ​യ്യും. ഈ ​വി​ധേ​യ​ത്വ​ത്തി​ന് പി​ന്നി​ൽ എ​പ്സ്റ്റീ​ൻ ഫ​യ​ലും അ​ദാ​നി​യു​മാ​ണ്’’ -രാ​ഹു​ൽ പ​റ​ഞ്ഞു.ത​മി​ഴ്നാ​ട്ടി​ലെ മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ എ.​ഐ.​എ.​ഡി.​എം.​കെ നേ​തൃ​ത്വം ബി.​ജെ.​പി​ക്ക് കീ​ഴ​ട​ങ്ങി​യെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ദ്രാ​വി​ഡ സം​സ്കാ​ര​ത്തെ വെ​റു​ക്കു​ന്ന ആ​ർ.​എ​സ്.​എ​സാ​ണ് ത​മി​ഴ്നാ​ട് ഭ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഓ​രോ സം​സ്ഥാ​ന​ത്തി​നും അ​വ​രു​ടേ​താ​യ പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​രി​ക്ക​ണം. അ​ത​തു സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ത​ന്നെ ആ ​നാ​ട് ഭ​രി​ക്ക​ണം. എ​ന്നാ​ൽ, ബി.​ജെ.​പി ചി​ന്തി​ക്കു​ന്ന​ത് അ​ങ്ങ​നെ​​യ​ല്ല. അ​വ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും ഒ​രു സം​സ്കാ​ര​വും ഭാ​ഷ​യും ഒ​രു രാ​ജ്യ​വും എ​ന്ന ചി​ന്ത​യാ​ണ് -രാ​ഹു​ൽ പ​റ​ഞ്ഞു.

ഏ​പ്രി​ൽ 23ന് ​ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ര​സ്യ പ്ര​ചാ​ര​ണം ​ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. 

Tags:    
News Summary - Rahul Gandhi harshly criticizes Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.