‘തന്തി ടി.വി’ സർവേ: ഡി.എം.കെ സഖ്യത്തിന് 34 സീറ്റ്

ചെ​ന്നൈ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ‘ത​ന്തി ടി.​വി’ ന​ട​ത്തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​ൽ ഡി.​എം.​കെ സ​ഖ്യം നേ​ട്ടം​കൊ​യ്യു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മാ​ർ​ച്ച് 20 മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ​യാ​ണ് അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച് ത​മി​ഴ്നാ​ട്ടി​ലെ 39 മ​ണ്ഡ​ല​ങ്ങ​ളി​ൽ 34 സീ​റ്റും ഡി.​എം.​കെ സ​ഖ്യം നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ഇ​തി​ൽ 29 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഡി.​എം.​കെ സ​ഖ്യം അ​നാ​യാ​സം വി​ജ​യി​ക്കും. ക​ടു​ത്ത മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ മ​റ്റു അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ​കൂ​ടി ഡി.​എം.​കെ മു​ന്ന​ണി​ക്കാ​യി​രി​ക്കും വി​ജ​യം. ഇ​തി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന ഒ​മ്പ​ത് സീ​റ്റു​ക​ളി​ലും ഇ​ട​തു​ക​ക്ഷി​ക​ൾ ജ​ന​വി​ധി തേ​ടു​ന്ന നാ​ല് സീ​റ്റു​ക​ളും മു​സ്‍ലിം ലീ​ഗ് മ​ത്സ​രി​ക്കു​ന്ന രാ​മ​നാ​ഥ​പു​ര​വും വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷി മ​ത്സ​രി​ക്കു​ന്ന ര​ണ്ട് സീ​റ്റു​ക​ളും ഉ​ൾ​പ്പെ​ടും.

വെ​ല്ലൂ​ർ, കോ​യ​മ്പ​ത്തൂ​ർ, തി​രു​ന​ൽ​വേ​ലി, ക​ള്ള​ക്കു​റി​ച്ചി, പൊ​ള്ളാ​ച്ചി മ​ണ്ഡ​ല​ങ്ങ​ളി​ൽ ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പു​തു​ച്ചേ​രി ലോ​ക്സ​ഭ സീ​റ്റ് ബി.​ജെ.​പി​ക്കാ​ണ് മു​ൻ​തൂ​ക്കം പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ 18 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി 20 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടു​നേ​ടു​മെ​ന്നും പ​റ​യു​ന്നു. പ​ത്ത് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ണ്ണാ ഡി.​എം.​കെ സ​ഖ്യം മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടും.

Tags:    
News Summary - Thanthi TV survey- 34 seats for DMK alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.