ന്യൂഡൽഹി: വിദേശ നിക്ഷേപ ചട്ടത്തിൽ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ നന്ദിയറിയിച്ച് കോൺഗ്രസ് നേതാ വ് രാഹുൽ ഗാന്ധി. തെൻറ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ നേരിട്ടുള്ള വിദേശ നിേക്ഷപ ചട്ടത്തിൽ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാറിനോട് നന്ദിയറിക്കുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ സാമ്പത്തിക തകർച്ച മുതലാക്കി ഇന്ത്യൻ കമ്പനികളിൽ വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം നടത്തുമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് 19 വൈറസ് ബാധ മുതലാക്കി വൻതോതിൽ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് തീരുമാനം. പുതിയ തീരുമാന പ്രകാരം ഇന്ത്യയുടെ അയൽരാജ്യങ്ങൾ കമ്പനികളിൽ നിക്ഷേപം നടത്തുേമ്പാൾ കേന്ദ്രസർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങണം.
പുതിയ നിയമപ്രകാരം വിദേശരാജ്യങ്ങളിലുള്ളവർക്ക് കമ്പനിയുടെ ഉടമസ്ഥാവകാശം മാറ്റി നൽകുേമ്പാഴും മുൻകൂർ അനുമതി തേടണം. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പുതിയ തീരുമാനം ബാധമാവും.പാകിസ്താനും ബംഗ്ലാദേശും സമാനമായ ചട്ടങ്ങൾ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നേരത്തെ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.