ആർ.എസ്​.എസിനെ താലിബാനോട്​ ഉപമിച്ചു; ജാവേദ്​ അക്തറിന്​ കാരണം കാണിക്കൽ നോട്ടീസ്​

മുംബൈ: ആർ.എസ്​.എസിനെ താലിബാനോട്​ ഉപമിച്ചതിന്​ ബോളിവുഡ്​ ഗാനരചയിതാവും കവിയുമായ ജാവേദ്​ അക്തറിന്​ ത​ാ​െന കോടതി കാരണം കാണിക്കൽ നോട്ടീസ്​ അയച്ചു. ആർ.എസ്​.എസ്​ പ്രവർത്തകൻ നൽകിയ മാനനഷ്​ടക്കേസിലാണ്​ അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​-ജോയിന്‍റ്​ സിവിൽ ജഡ്​ജ്​ അക്​തറിനോട്​ നവംബർ 12ന്​ കോടതി മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടു​.

ജാവേദ്​ അകതറിൽ നിന്ന്​ കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ ആർ.എസ്​.എസ്​ പ്രവർത്തകൻ വിവേക്​ ചാമ്പനീകറാണ്​ പരാതി നൽകിയത്​. ആര്‍.എസ്.എസിനെതിരെ ജാവേദ് അക്തര്‍ അപകീർത്തികരമായ പരമാര്‍ശം നടത്തിയെന്ന്​ വാദിക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ ആദിത്യ മിശ്ര വാദിച്ചു.

അടുത്തിടെ ഒരു ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ജാവേദ്​ അക്തർ ആർ.എസ്​.എസിനെ വിമർശിച്ചത്​. 'താലിബാന്‍റെ സമീപനം പ്രാകൃതമാണ്. അവരുടെ പ്രവൃത്തികള്‍ നിന്ദ്യമാണ്. ഇസ്ലാമിക രാഷ്​ട്രം സ്ഥാപിക്കണമെന്നുപറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്​ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെ പിന്തുണക്കുന്നവരുടെയും ആര്‍.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്​രംഗ്​ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്' ജാവേദ്​ അക്തര്‍ പറഞ്ഞു.

Tags:    
News Summary - Thane court issues show-cause notice to Javed Akhtar over his RSS-Taliban remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.