Posted On
date_range Updated On
date_range പുൽവാമ: സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പുൽവാമ എസ്.ബി.ഐ ബ്രാഞ്ചിന് സമീപത്തുള്ള സി.ആർ.പ ി.എഫ് ബങ്കറിന് നേരെയാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.
ജമ്മുകശ്മീരിലെ ബാരാമുല്ലയിലും ഭീകരർ ആക്രമണമഴിച്ചുവിട്ടു. വെടിവെപ്പിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 14ന് സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെ നടന്ന ചാവേർ ബോംബാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിനു മറുപടിയായി ബാലാകോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.