പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയും, ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ നിരന്തര ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അനന്തനാഗ് - രജൗറി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കുൽഗാം. ഈ മാസം 25നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞയാഴ്ച പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.