Posted On
date_range Updated On
date_range ശ്രീനഗറിൽ ഭീകരാക്രമണം; സൈനികർക്കുനേരേ വെടിവയ്പ്പ്
ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിൽ സൈനികർക്കുനേരേ വെടിയുതിർത്തു. ശ്രീനഗർ, ബെമിന, സ്കിംസ് മെഡിക്കൽ കോളേജിന് സമീപത്താണ് ആക്രമണം നടന്നത്. കുറച്ചുദിവസങ്ങളായി ശാന്തമായിരുന്നതിനുശേഷമാണ് കശ്മീരിൽ വീണ്ടും ഭീകരർ സൈനികരുമായി ഏറ്റുമുട്ടുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിൽ സൈന്യം കഴിഞ്ഞ ദിവസമാണ് നിർത്തിവച്ചത്. ഇതിനിടെ നിരവധി ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.