Posted On
date_range Updated On
date_range കുൽഗാമിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം
കുൽഗാം(ജമ്മു കശ്മീർ): കശ്മീരിൽ തീവ്രവാദി ആക്രമണം. വെള്ളിയാഴ്ച കുൽഗാം ക്വാസിഗണ്ട് മേഖലയിലാണ് സംഭവം. തീവ്രവാദികൾ പൊലീസ് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ദിവസം അഗ്ലാർ കാന്തിയിലെ ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ അന്തിരവനെയടക്കം മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.