Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരവാദികളെ വധിച്ചു. ഷോപിയാനിലെ ദ രംദോറ കീഗം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഭീകരർ തമ്പടിച്ചതായ വിവരത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സൈന്യത്തിനു നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.