ഭീകരാക്രമണ സാധ്യത: വ്യോമസേനാ താവളങ്ങളിൽ അതിജാഗ്രതാ നിർദേശം

ന്യൂഡൽഹി: രാജ്യത്തിന്‍റെ വടക്കേ അറ്റത്തുള്ള വ്യോമസേനാ താവളങ്ങളിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശ്രീന ഗർ, അവന്തിപ്പോറ, ജമ്മു, പത്താൻകോട്ട്, ഹിൻഡൻ എന്നീ വ്യേമസേനാ താവളങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുള്ള ത്. ഒാറഞ്ച് ലെവൽ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചതെന്ന് േകന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പാക് തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദിന്‍റെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി. മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂർ സുരക്ഷാ സംവിധാനം വിലയിരുത്തണമെന്നാണ് നിർദേശം.

എട്ട് മുതൽ പത്ത് വരെ ജെയ്ഷെ തീവ്രവാദികൾ ചാവേർ ആക്രമണങ്ങൾക്ക് ശ്രമിച്ചേക്കുമെന്നാണ് വിവരം. ജമ്മു കശ്മീരിലെ വ്യോമസേനാ താവളങ്ങളാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Terror Suicide Attack: high alert at orange level in Air Base in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.