ന്യൂഡൽഹി: വലിെയാരു ഭീകരാക്രമണ പദ്ധതി തകർത്തുവെന്ന് അവകാശപ്പെട്ട് ദീപാവലി പ ടക്കവും ട്രാക്ടർ ട്രോളിയും പ്രദർശിപ്പിച്ച എൻ.െഎ.എയെ സമൂഹ മാധ്യമങ്ങൾ വ്യാഴാ ഴ്ച പരിഹാസംകൊണ്ട് െപാതിഞ്ഞു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനായി ആസൂത്രണം ചെയ്തത് ദീപാവലി പടക്കം കൊണ്ടാണെന്ന് സ്ഥാപിക്കുകയായിരുന്നു എൻ.െഎ.എ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ നിർദേശപ്രകാരമാണ് ബുധനാഴ്ചത്തെ റെയ്ഡ് എന്ന് എൻ.െഎ.എയുടെ പ്രവർത്തനവുമായി അടുത്ത് പരിചയമുള്ളവരെ ഉദ്ധരിച്ച് ‘ജനതാ കാ റിപ്പോർട്ടർ’ വാർത്തയും പ്രസിദ്ധീകരിച്ചു.
ടൈംസ് ഒാഫ് ഇന്ത്യയുടെ ഉത്തർപ്രദേശ് ലേഖകൻ പിയൂഷ് റായ് ബുധനാഴ്ച പൊലീസ് പിടിച്ചെടുത്ത ആയുധമായി പ്രദർശിപ്പിച്ച തോക്കുകൾ മുെമ്പാരിക്കൽ മീറത്തിലെ ഗ്യാംഗിൽനിന്ന് പിടിച്ചെടുത്ത തോക്കുകളോട് സാദൃശ്യമുള്ളതാണെന്ന് കാണിക്കുന്ന ചിത്രങ്ങൾ ട്വിറ്ററിലിട്ടു. മീറത്തിൽ പതിവായി കിട്ടാറുള്ള തോക്കുകൾ കൂടിയാണിതെന്നും പിയൂഷ് റായ് പറഞ്ഞു. ഇതിനുപിന്നാലെ മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനും കൂടിയായ വിനോദ് കാപ്രിയാണ് ദീപാവലി പടക്കം ആയുധമാക്കിയതിെൻറ ചിത്രമിട്ടത്. മീറത്തിലെ പ്രാദേശിക ഗുണ്ടാസംഘങ്ങൾകൂടി ഉപയോഗിക്കാത്ത ‘ബോംബുകൾ’ ആണിതെന്ന് പരിഹസിക്കുകയും ചെയ്തു.
െഎ.എസ് ഇന്ത്യയിലെത്തിയപ്പോൾ ദീപാവലിക്ക് ഉപയോഗിക്കാൻ കഴിയാത്ത പടക്കങ്ങൾ ഉപയോഗിച്ച് ‘ഫിദാഇൗൻ’ ആക്രമണങ്ങൾ നടത്തേണ്ട നിസ്സഹായാവസ്ഥയിലായെന്ന് എൻ.ഡി.ടി.വി ലേഖകൻ ഉമാശങ്കർ പരിഹസിച്ചു. ഇൗ ഭീകരാക്രമണം തടഞ്ഞതിന് എൻ.െഎ.െഎ പരിഹസിച്ച ഉമാ ശങ്കർ സിറിയയിൽ എന്തുമാത്രം ജനങ്ങളെയാണ് ഇൗ ദീപാവലി പടക്കങ്ങൾ ഉപയോഗിച്ച് കൊന്നൊടുക്കിയതെന്നും പരിഹസിച്ചു. ദീപാവലി പടക്കം ഉപയോഗിക്കുന്ന െഎ.എസ് ഭീകരർ പശു ഭീകരരെ ഭയപ്പെടുന്നത്രയും പേടിക്കേണ്ടവരല്ല എന്നറിയിച്ചതിന് അജിത് ഡോവലിന് നന്ദി എന്നാണ് പ്രമുഖ മാധ്യമപ്രവർത്തക സ്വാതി ചതുർവേദി കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.