ടെന്നീസ്​ താരം ലിയാൻഡർ പേസ്​ തൃണമൂൽ കോൺഗ്രസിൽ

പനാജി: ഇന്ത്യൻ ടെന്നീസ്​ താരം ലിയാൻഡർ പേസ്​ തൃണമൂൽ കോൺഗ്രസി​ൽ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ നേതാവുമായ മമത ബാനർജിയുടെ സന്ദർശനത്തിലാണ്​ പേസ്​ തൃണമൂലിൽ ചേർന്നത്​.

പേസ്​ തൃണമൂലിലെത്തുന്ന വിവരം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്‍റെ ഇളയ സഹോദരനെപ്പോലെയാണ്​ പേസെന്നും മമത പറഞ്ഞു.

മമതയുടെ ഗോവ സന്ദർശത്തിനിടെ സിനിമ താരം നഫീസ അലി തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നിരുന്നു. 2022ലെ നിയമസഭ തെര​ഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ പ്രമുഖരെ പാർട്ടിയിൽ അണിനിരത്തുന്നത്​.

വ്യാഴാഴ്ച വൈകിട്ട്​ മമത ബാനർജി ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനത്തിന്‍റെ രാഷ്​ട്രീയം മനസിലാക്കുകയാണ്​ മമതയുടെ സന്ദർശന ലക്ഷ്യം.

മൂന്നുദിവസമാണ്​ മമതയുടെ ഗോവ സന്ദർശനം. വ്യാഴാഴ്ച വൈകിട്ട്​ 5.30ഓടെ ഗോവയിലെത്തിയ മുഖ്യമന്ത്രിയെ തൃണമൂൽ എം.പി ഡെറിക്​ ഒബ്രിയാൻ, മറ്റു പ്രമുഖ നേതാക്കൾ തുടങ്ങിയവർ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട്​ സമുദായ പ്രതിനിധികളുമായി മമത കൂടിക്കാഴ്​ച നടത്തും.

ബംഗാളിൽ നേടിയ വൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ്​ തൃണമൂൽ കോൺഗ്രസും മമത ബാനർജിയും. ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളായ ഗോവയും ത്രിപുരയും പിടിച്ചെടുക്കുകയാണ്​ തൃണമൂലിന്‍റെ അടുത്ത ലക്ഷ്യം. 

Tags:    
News Summary - Tennis star Leander Paes joins TMC in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.