Posted On
date_range Updated On
date_range പത്ത് ശ്രീലങ്കക്കാര്‍ ഇന്ത്യയുടെ പിടിയില്‍
ചെന്നൈ: സമുദ്രാര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ സ്വദേശികളായ പത്ത് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ തീര സംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച രണ്ട്ബോട്ടുകളും പിടിച്ചെടുത്തു. കാരക്കല്‍ തുറമുഖത്ത് എത്തിച്ച ശ്രീലങ്കക്കാരെ നാഗപട്ടിണം മറൈന്‍ പൊലീസിന് കൈമാറി. അന്താരാഷ്ട്ര സമുദ്രാര്‍ത്തി ലംഘിച്ച് നാഗപട്ടണത്തിന് സമീപം ഇന്ത്യന്‍ മേഖലകളില്‍ കടന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിയിലായത്. ബോട്ടുകളില്‍ അഞ്ച് പേര്‍ തൊഴിലാളികള്‍ വീതമാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.