ഉത്തർപ്രദേശിൽ​ ക്ഷേത്ര പൂജാരിക്ക്​ നേരെ വെടിവെപ്പ്​

ലഖ്​നോ: ഉത്തർപ്രദേശിൽ സ്ഥലതർക്കത്തി​െൻറ പേരിൽ ക്ഷേത്ര പൂജാരിക്ക്​ നേരെ വെടിവെപ്പ്​. ഗോണ്ട ജില്ലയിലാണ്​ സംഭവമുണ്ടായത്​. റാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സാമ്രാത്​ ദാസിന്​ നേരെയാണ്​ വെടിയുതിർത്തത്​​. ശനിയാഴ്​ച രാത്രിയായിരുന്നു അജ്ഞാതരെത്തി അദ്ദേഹത്തിന്​ നേതെ വെടിയുതിർത്തത്​.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവർ ലഖ്​നോവിലെ വിദഗ്​ധ ചികിൽസക്കായി കൊണ്ടു പോകാൻ നിർദേശിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വർഷവും ഇതേ ക്ഷേത്രത്തിൽ സമാന സംഭവമുണ്ടായിരുന്നു. പൂജാരിയായിരുന്ന മഹന്ത്​ സീതാറാം ദാസിന്​ നേരെയാണ അന്ന്​ വെടിയുതിർത്തത്​. അതി​െൻറ കേ​സ​ന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. നേരത്തെ രാജസ്ഥാനിലെ കലൗരിയിൽ ക്ഷേത്ര പൂജാരിക്ക്​ നേരെ നടന്ന ആക്രമണം വലിയ ചർച്ചകൾക്ക്​ വഴിവെച്ചിരുന്നു.

Tags:    
News Summary - Temple priest shot at over land dispute in Uttar Pradesh's Gonda, two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.