കുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ ആണ്ടിപ്പെട്ടി അണ്ണൈകരപ്പടി ഗ്രാമത്തിൽ വ്യത്യസ്തത നിറഞ്ഞ ഉത്സവം. ചടയാണ്ടി ക്ഷേത്രത്തിൽ വർഷത്തിൽ ഒരുദിവസം നടക്കുന്ന ഉത്സവത്തിൽ പുരുഷന്മാർ മാത്രമാണ് പങ്കെടുക്കുന്നത്.
ക്ഷേത്രാചാരത്തിന്‍റെ ഭാഗമായി വിവിധ ഗ്രാമങ്ങളിൽനിന്ന് വളർത്തുമൃഗങ്ങളെ ക്ഷേത്രത്തിലെത്തിച്ച് അറക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി 105 ആടുകളെ അറുത്ത് ഒരു വിരുന്നും ഒരുക്കിയിരുന്നു.
ഈ ആടുകളുടെ മാംസം ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം കഴിക്കാൻ രാത്രി മുതൽ നേരംപുലരുംവരെ ക്ഷേത്ര പരിസരത്ത് വലിയ തിരക്കായിരുന്നു. ക്ഷേത്രത്തിനു സമീപത്തെ തുറസ്സായ സ്ഥലത്ത് ഇലയിട്ടാണ് നൂറുകണക്കിന് ഭക്തർക്കും നാട്ടുകാർക്കും ഭക്ഷണം വിളമ്പിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.