തെലങ്കാനയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഒരു കുടുംബത്തിലെ ഒമ്പതുപേർ ഒലിച്ചുപോയി

ഹൈദരാബാദ്​: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ വിവിധ അപകടങ്ങളെ തുടർന്ന്​ തെലങ്കാനയിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. ഏകദേശം 60,000 കോടി രൂപയുടെ നഷ്​ടമുണ്ടായതായും കണക്കാക്കുന്നു.

ഹൈദരാബാദ്​ നഗരത്തിൽ റോഡുകളും ഇടവഴികളിലും നദിയിലെ വെള്ളം നിറഞ്ഞതോടെ ഒരു കുടുംബത്തിലെ ഒമ്പതുപേർ ഒലിച്ചുപോയി. ഇതിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. ഒരു കുട്ടിയടക്കം അഞ്ചുപേർക്കായി തിരച്ചിൽ ആരംഭിച്ചു. 55 കാരനായ ഒരാൾ മാത്രമാണ്​ രക്ഷപ്പെട്ടത്​. ഒഴുക്കിനിടെ മരത്തിൽ പിടിച്ചുനിന്ന്​ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ്​ സംസ്​ഥാനത്ത്​ പെയ്യുന്നത്​. ഹൈദരാബാദിൽ മാത്രമായി 31 പേർ മരിച്ചു. വെള്ള​പ്പൊക്കമുണ്ടായ സ്​ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. കോവിഡ്​ രോഗബാധ ക്രമാതീതമായി വർധിക്കുന്നത്​ രക്ഷാപ്രവർത്തനങ്ങൾക്ക്​ തടസമാകുന്നുണ്ട്​.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉടൻ 1350 കോടി അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിക്ക്​ കത്തെഴുതി. 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 44,000 പേർ കഴിയുന്നുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.