ച​രി​ത്ര പൈ​തൃ​കം ത​ക​ർ​ക്കു​ന്നു; വഖഫ് ബില്ലിനെതിരെ സീ​താ​ക്ക

കോ​ഴി​ക്കോ​ട്​: മുസ്​ലിംവിരുദ്ധ, ഭരണഘടനവിരുദ്ധ, ജനാധിപത്യവിരുദ്ധ ബില്ലാണ്​ കേന്ദ്ര സർക്കാർ പാസാക്കിയതെന്ന്​ തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദൻസാരി അനസൂയ സീതാക്ക മു​സ്​​ലിം ലീ​ഗ്​ മ​ഹാ​റാ​ലിയിൽ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണത്​. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തിന്‍റെ ചരിത്ര പൈതൃകം തകർക്കുകയാണ്​. വഖഫ്​ സ്വത്തുക്കൾ കൈയേറുകയാണ്​ അവരുടെ ലക്ഷ്യം.

മുസ്‍ലിംകളുടെ വിശ്വാസകാര്യമായതിനാൽ വഖഫിൽ കൈക്കടത്താൻ മറ്റു സമുദായക്കാരെ അനുവദിച്ചുകൂടാ. ഇന്ന്​ മുസ്‍ലിംകൾക്കെതിരെയാണെങ്കിൽ നാളെ ക്രൈസ്തവർക്കെതിരെയും ഗോത്രവിഭാഗങ്ങൾക്കെതിരെയും രംഗത്തുവരുമെന്നും സീതാക്ക പറഞ്ഞു.

Tags:    
News Summary - telengana minister anasuyqa dansari against waqf bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.