ന്യൂഡൽഹി: ആധാർ നമ്പർ പരസ്യപ്പെടുത്തിയ ട്രായ് ചെയർമാൻ ആർ.എസ് ശർമ്മയുടെ കാലാവധി നീട്ടി. ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർമാൻ പദവിയിൽ അദ്ദേഹത്തിെൻറ കാലാവധി ഇൗയാഴ്ച പൂർത്തിയാകാനിരിക്കെയാണ് നീട്ടി നൽകിയിരിക്കുന്നത്. 2020 സെപ്തംബർ വരെയാണ് അദ്ദേഹത്തിെൻറ പുതുക്കിയ കാലാവധി.
നേരത്തെ ആധാർ നമ്പർ പരസ്യപ്പെടുത്തി ആർ.എസ് ശർമ്മ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹാക്കർമാരെ വെല്ലുവിളിച്ചാണ് ശർമ്മ ആധാർ നമ്പർ പരസ്യപ്പെടുത്തിയത്. ശർമ്മയുടെ ആധാർ നമ്പർ ഉപയോഗിച്ച് അദ്ദേഹത്തിെൻറ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെയുള്ളവ ഹാക്കർമാർ ചോർത്തി ട്വിറ്ററിലുടെ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ ആധാർ നമ്പർ പങ്കുവെക്കരുതെന്ന് യു.െഎ.എ.ഡി.െഎയുടെ നിർദേശം പുറത്ത് വന്നിരുന്നു. ആധാർ നമ്പർ പങ്കുവെക്കുന്നത് കുറ്റകരമാണെന്നും യു.െഎ.എ.ഡി.െഎ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.