ന്യൂഡൽഹി: ടെലികോം മേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിടുന്ന ‘ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പോളിസി (എൻ.ഡി.സി.പി) 2018ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എല്ലാവർക്കും േബ്രാഡ്ബാൻഡ്, 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇൻറർനെറ്റിന് 50 എം.ബി.പി.എസ് വേഗം, എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാൈബറ്റ് വേഗത്തിൽ ഇൻറര്‍നെറ്റ്, ഇത് 2022ല്‍ 10 ജിഗാൈബറ്റായി ഉയര്‍ത്തുക, രാജ്യത്തെ 50 ശതമാനം വീടുകളിലും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനം ലഭ്യമാക്കൽ തുടങ്ങിയവയാണ് ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പോളിസിയിലെ പ്രധാന ലക്ഷ്യങ്ങൾ. കൂടാെത, ഡിജിറ്റൽ പരമാധികാരം ഉറപ്പാക്കും.
ടെലികോം മേഖലയുടെ പ്രതിസന്ധികള്‍ക്ക് കാരണമായ ലൈസന്‍സ് ഫീസ്, സ്പെക്ട്രം നിരക്ക് തുടങ്ങിയവ പരിഹരിക്കും. നിർമിത ബുദ്ധി, റോബോട്ടിക്സ്, ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി), ക്ലൗഡ് കമ്പ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എം.ടു.എം) തുടങ്ങിയ നൂതന സംരംഭങ്ങൾക്ക് ഊന്നൽ നൽകുമെന്നും നയത്തിൽ വ്യക്താക്കുന്നു.
ടെലികോം മേഖലയിൽ രണ്ടു വർഷത്തിനുള്ളിൽ 100 ബില്യൻ ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായും നയത്തിൽ പറയുന്നു. എല്ലാവര്ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷൻ നല്‍കുന്നതിലൂടെ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുവഴി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) ആറ് ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി ഉയരുമെന്നും ടെലികോം മന്ത്രാലയം കണക്കുകൂട്ടുന്നു.
നിലവിൽ 7.8 ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണ് മേഖല നേരിടുന്നത്. ഇത് പരിഹരിക്കാനായി ഒപ്ടിമല് പ്രൈസിങ് ഓഫ് സ്പെക്ട്രം നടപ്പാക്കാനാണ് ടെലികോം മന്ത്രാലയത്തിെൻറ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.