പ്രവീൺ

ഇന്ത്യൻ വിദ്യാർഥി യു.എസിൽ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: യു.എസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന സ്വദേശിയായ 27കാരനായ ഗമ്പ പ്രവീൺ എന്ന വിദ്യാർഥിയാണ് മരിച്ചത്. വിസ്കോൺസിനിലെ മിൽവാക്കിയിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് പ്രവീൺ മരിച്ചതെന്ന് റിപ്പോർട്ടുണ്ട്.

രംഗറെഡ്ഡി ജില്ലയിലെ കേശംപേട്ട് മണ്ഡലത്തിൽ രാഘവുലുവിന്റെയും രമാദേവിയുടെയും മകനായ പ്രവീൺ മിൽവാക്കിയിലെ ഒരു സർവകലാശാലയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. പഠനത്തിനിടയിൽ ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു.

താമസ സ്ഥലത്തിനടുത്തുള്ള ബീച്ചിൽ വെച്ച് അജ്ഞാതർ പ്രവീണിന് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. വെടിയേറ്റ പ്രവീണിന് വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവീണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് കുടുംബം തെലങ്കാന സർക്കാറിനോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Telangana student found dead in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.