Posted On
date_range Updated On
date_range സൗദിയിൽനിന്ന് നാട്ടിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ തെലങ്കാന സ്വദേശി മരിച്ചു
നാട്ടിലേക്ക് വിമാനം കയറാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ തെലങ്കാന സ്വദേശി സൗദി വിമാനത്താവളത്തിൽ മരിച്ചു. തെലങ്കാന സ്വദേശിയായ മുഹമ്മദ് ചന്ദ് പാഷയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് പാഷ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തെലങ്കാന ജഗ്തിയാലിലെ കൊടിമ്യാൽ മണ്ഡലിലെ കൊണ്ടാപൂർ ഗ്രാമത്തിലെ സ്വദേശിയായ പാഷ, സൗദി അബഹ നഗരത്തിൽ ജോലിക്കായി പോയതായിരുന്നു. മാർച്ച് രണ്ടിനാണ് സംഭവം. മൂന്നാഴ്ചക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്. ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എത്തിയപ്പോൾ തന്നെ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.