Posted On
date_range Updated On
date_range സ്ത്രീകളോട് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവർണർ
ഈറോഡ് (തമിഴ്നാട്): സ്ത്രീകൾ സ്വന്തമായി ബിസിസ്‍ തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. ഈറോഡിൽ സ്വകാര്യ സംഘടന സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാറിലാണ് ആഹ്വാനം. സാമ്പത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകളെ പൂർണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതെന്നും അവർ പറഞ്ഞു.
തുടങ്ങുന്ന സംരംഭം ചെറുതോ വലുതോ ആകട്ടെ, സാമ്പത്തികം സ്ത്രീകളുടെ കൈയിലാണെങ്കിൽ ഉപജീവനം ഉറപ്പാണ്. പുറമെ നമ്മൾ ദുർബലരായിരിക്കാം, പക്ഷെ രാജ്യത്തെ സേവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നമ്മെ ഉരുക്കു വനിതകളാക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.