Posted On
date_range Updated On
date_range വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനം പിടിച്ചെടുക്കുമെന്ന് തെലങ്കാന സർക്കാർ
ഹൈദരാബാദ്: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിശ്ചിത തുക പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി. വരുന്ന ബജറ്റിൽ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ പിടിച്ചെടുക്കുന്ന ബിൽ അവതരിപ്പിക്കും. ഈ തുക മാതാപിതാക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.
പുതുതായി നിയമിതരായ ഓഫിസർമാരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം. മാതാപിതാക്കളുടെ ത്യാഗത്തിന്‍റെ ഫലമായാണ് മക്കൾക്ക് ജോലി ലഭിക്കുന്നതെന്നും അതുകൊണ്ട് അവരെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.