Posted On
date_range Updated On
date_range തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവിന് കോവിഡ്
ഹൈദരാബാദ്: തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
തനിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തെലങ്കാനയിൽ ശനിയാഴ്ച 2511 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,38,395 ആയി. പുതുതായി 11 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 877 ആയി ഉയർന്നു. നിലവിൽ 32,915 പേരാണ് ചികിത്സയിലുള്ളത്. 1,04,603 പേർ ഇതുവരെ രോഗമുക്തി നേടി. 75.5 ശതമാനമാണ് തെലങ്കാനയിലെ രോഗമുക്തി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.