തെലങ്കാനയിൽ ബസപകടം; മരണം 52 ആയി

ഹൈദരാബാദ്​: തെലങ്കാനയിലെ ജഗിറ്റൽ ജില്ലയിൽ ബസ്​ ​െകാക്കയിലേക്ക്​ മറിഞ്ഞ്​ അഞ്ച്​ കുട്ടികളുൾപ്പെടെ 52 പേർ ​മരിച്ചു. നിരവധി പേർക്ക്​ പരിക്കേറ്റു. സംസ്​ഥാന സർക്കാറി​​​െൻറ കീഴിലുള്ള ബസാണ്​ അപകടത്തിൽ പെട്ടത്​.

കൊണ്ടഗട്ടു ഹില്ലിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച്​ മടങ്ങുന്ന 60 തീർഥാടകരാണ്​ ബസിലുണ്ടായിരുന്നത്​. ബസി​​​െൻറ ബ്രേക്ക്​ നഷ്​ടപ്പെട്ടതാണ്​ അപകടകാരണം. അഞ്ച്​ കുട്ടികളും 32 സ്​ത്രീകളം 15 പുരുഷൻമാരുമാണ്​ മരിച്ചത്​. മരിച്ച 10 പേരുടെ മൃതദേഹം കണ്ടെടുത്തു.

പരിക്കേറ്റവരെ സമീപ​ത്തെ ആശുപത്രിയി​േലക്ക്​ മാറ്റി. അപകടം നടന്നയുടൻ പ്രദേശവാസികളാണ്​ രക്ഷാപ്രവർത്തനവുമായി രംഗത്തെത്തിയത്​. മരിച്ചവരുടെ ബന്ധുക്കൾക്ക്​ സർക്കാർ അഞ്ചു ലക്ഷം രൂപ താത്​കാലികാശ്വാസം പ്രഖ്യാപിച്ചു.

Tags:    
News Summary - Telangana Bus Accident, 23 killed - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.