വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്കായി ലാലു പ്രസാദ് യാദവ് സിംഗപ്പൂരിൽ; പൂജ നടത്തി ബിഹാർ മന്ത്രിമാർ

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനായി പൂജ നടത്തി സംസ്ഥാനത്തെ മന്ത്രിമാർ. ലാലു പ്രസാദ് യാദവ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിലവിൽ സിംഗപ്പൂരിലാണുള്ളത്. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. ലാലുവിന്റെ അടുത്ത അനുയായി ഭോല യാദവ്, തേജസ്വിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സഞ്ജയ് യാദവ് എന്നിവരും അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു. ബിഹാർ മുൻ മുഖ്യമന്ത്രിയും ലാലുവിന്റെ ഭാര്യയുമായ റാബ്‌റി ദേവിയും മൂത്ത മകൾ മിസ ഭാരതിയും ആർ.ജെ.ഡി അധ്യക്ഷനൊപ്പം സിംഗപ്പൂരിലുണ്ട്. ലാലുവിന്റെ രണ്ടാമത്തെ മകൾ രോഹിണി ആചാര്യ തന്റെ വൃക്ക പിതാവിന് ദാനം ചെയ്യും.

ശസ്ത്രക്രിയക്ക് മുമ്പുള്ള പരിശോധനകൾക്കായി ലാലുവിനെയും രോഹിണി ആചാര്യയെയും ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും തുടർന്ന് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ തിങ്കളാഴ്ച നടക്കുമെന്നുമാണ് വിവരം. ശനിയാഴ്ച രോഹിണി തന്റെ പിതാവിനൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. "ഞങ്ങൾ ദൈവത്തെ കണ്ടിട്ടില്ല, ദൈവത്തെപ്പോലെയാണ് ഞാൻ എന്റെ പിതാവിനെ കണ്ടത്" -അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.

Tags:    
News Summary - Tejashwi in Singapore, Bihar ministers perform puja for Lalu Prasad Yadav’s health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.