Posted On
date_range Updated On
date_range കശ്മീരിൽ സൈന്യം തീവ്രവാദിയെ വെടിവെച്ചുകൊന്നു
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ തെഹരീക് ഉൽ മുജാഹിദീൻ തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. പൊലീസ് സേനക്കു നേരെ ഗ്രനേഡ് ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി.
അക്രമിയിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫത്തേ കദലിലെ സെയ്ദ് അലി അക്ബർ പ്രദേശത്ത് ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെയും അവരുടെ കൂട്ടാളിയേയും സുരക്ഷാസേന വെടിവെച്ചുകൊന്നിരുന്നു.
തീവ്രവാദികളുടെ വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കമാൽ കിഷോർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.